Tuesday, June 1, 2010

ദൈവ ചിത്രങ്ങള്‍

ഈജിപ്ത്യന്‍ ദൈവങ്ങളിലെ ചിലവയെ ചിത്ര സഹായത്തോടെ
പരിചയപ്പെടുത്തുകയാണീ പോസ്റ്റില്‍-
__________________________________________________________________________

ഒരേ ദൈവങ്ങള്‍ തന്നെ പല കാലഘട്ടങ്ങളിലുമായി പലരൂപത്തിലും പല ഭാവങ്ങളിലുമായി പ്രത്യക്ഷപ്പെടാറുണ്ട്. മാത്രമല്ല, നിങ്ങള്‍ക്കിനി കിട്ടുന്ന വല്ല ചിത്രങ്ങളും ഇതിലെ ചിത്രവുമായി സാമ്യതയില്ലെങ്കില്‍ തെറ്റിദ്ധരിക്കേണ്ടതുമില്ല. അതിന്നര്‍ത്ഥം എല്ലാ കാലത്തും ഒരേപേരിലെ ദൈവം തന്നെ അതേ രീതിയില്‍ ആരാധിക്കപ്പെട്ടിരുന്നു എന്നല്ല, അയ്യായിരം വര്‍ഷങ്ങള്‍ക്കിടയില്‍ ഒരേ പേരിലുള്ള ദൈവം തന്നെ വൈവിധ്യരൂപങ്ങള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതരായിരുന്നു. ഇത്രയും കാലം അവര്‍ നിലനിന്നതു തന്നെ അത്ഭുതകരമാണു. അതിനാല്‍ പലപ്പോഴായി ഇവക്കെല്ലാം കാലികമായ പുരോഗതികളും കാണാം. എങ്കിലും ഇവയുടെ അടിസ്ഥാന ചിഹ്നങ്ങളില്‍ നിന്നും മനസ്സിലാക്കിയെടുക്കാന്‍ കഴിയും. ചിത്രലിഖിതങ്ങള്‍ ഇവ അവ വ്യക്തമായും വേര്‍ത്തിരിക്കുന്നു. ഓരോ ദൈവങ്ങലുടെ പേരും നമുക്കിത്തരുണത്തില്‍ വായിച്ചെടുക്കാം.

അറ്റെം
- അറ്റെം ആദിയാണു. എല്ലാറ്റിന്റെയും ആരംഭം. ബൈബിളിലെ വചനത്തിനു സമാനമായി. അതിനാല്‍ തന്നെ പൂര്‍ണ്ണതയുടെ ദൈവം. ഈജിപ്തിലെ ശവകുടീരങ്ങളുടെ ലിഖിതങ്ങളില്‍ അറ്റെം വര്‍ണ്ണിക്കപ്പെടുന്നത് ഈ പേരിലാണു. ചിത്രങ്ങളില്‍ കാണുന്നത് പോലെ മാത്രമൊന്നുമല്ല അറ്റെമിന്റെ ചിത്രങ്ങളും പ്രതിമകളുമുള്ളത്. പല രൂപത്തിലും കാണാന്‍ കഴിയും, മനുഷ്യരൂപത്തിലും മൃഗരൂപത്തിലും ഇഴജന്തുക്കളുമായെല്ലാം അറ്റെമുണ്ട്.

പ്രപഞ്ചകസൃഷ്ടിപ്പുമായി ബന്ധപ്പെട്ട ദൈവമാണു അറ്റെം. ഏറ്റവം പഴക്കമുള്ള ദൈവങ്ങളില്‍ ഒന്ന്. നവീന രാജവശകാലത്ത് അറ്റെം വളരെ പ്രാധാന്യമുള്ള ദൈവമായി. ഈജിപ്ത്യന്‍ ദൈവങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട എട്ടു ദൈവങ്ങളിലൊന്നാണു അറ്റെം. ഗ്രീക്ക് പുരാനത്തിലെ യൂറിനോം ദേവതക്ക് സമാനമായ ഐതിഹ്യമാണ് അറ്റെം ഈജിപ്ത്യന്‍ പുരാണകഥയില്‍ വഹിക്കുന്നത്.
സമയത്തിന്റെ തുടക്കത്തിലെ അറ്റെം ഉണ്ടായിരുന്നു, പിന്നീട് തന്റെ പുരുഷേന്ദ്രിയത്തില്‍ നിന്നും ആദ്യ ദൈവത്തെ സൃഷ്ടിച്ചു- ഒരു കഥയിതാണെങ്കില്‍ മറ്റൊരു കഥയില്‍ തന്റെ ഉമിനീരില്‍ നിന്നാണു സൃഷ്ടിപ്പിന്റെ ആരംഭം. അറ്റെമിനു വേറെയും ഭാവങ്ങളുണ്ട്, മറ്റെല്ലാ ഈജിപ്ത്യന്‍ ദൈവങ്ങളെ പോലെയും. റ്റെം എന്ന വാക്കിന് മുഴുവന്‍, അവസാനം എന്നീ അര്‍ത്ഥങ്ങളുണ്ട്. നിര്‍മ്മാണോത്മകമായും നശീകരോണൊത്മകമായും.

___________________________________________

സൂര്യനുമായി വഞ്ചിയിലിരിക്കുന്ന അറ്റെം ദേവന്‍- നവീനരാജ വംശകാലത്തെ ഒരു പാപ്പിറസ് - അറ്റെം എന്ന പേര്‍ ചിത്രലിഖിത രൂപത്തിലെഴുതിയതാണു സൂര്യവൃത്തത്തിനുള്ളില്‍ ദൈവത്തിന്റെ മുന്നില്‍ കാണുന്നത്.

അറ്റെന്‍
__________________________________________



അറ്റം തന്നെയാണു അറ്റെന്‍- പക്ഷെ ഒരു സൂര്യവൃത്തമായാണ് അറ്റെന്‍ ചിത്രീകരിക്കപ്പെടുന്നത്. ഏക ദൈവ സിദ്ധാന്തത്തോട് ഏറ്റവും അടുത്തു നില്‍ക്കുന്ന രൂപമാണു അറ്റെന്‍- ചിത്രത്തിലെ മുകളിലെ അറ്റെന്‍ ദൈവത്തില്‍ നിന്നും അനുഗ്രഹങ്ങള്‍ വാങ്ങുന്നത് രാജ ദമ്പതികളാണു. പതിനെട്ടാം രാജവംശത്തിലെ റ്റിടാക്കമുന്‍ ഭരണകാലത്ത് മറ്റുള്ള ദൈവങ്ങളുടെ സാന്നിദ്ധ്യം ഇല്ലായിരുന്നു. ഇതിനാല്‍ അന്ന് ഏകദൈവ വിശ്വാസമാണുണ്ടായിരുന്നതെന്ന്‍ കരുതപ്പെടുന്നു. കൈറോയിലെ ഈജിപ്ത്യന്‍ മ്യൂസിയത്തില്‍ നിന്നും.
_______________________________________________








സൂര്യകേന്ദ്രീകത പ്രപഞ്ചസങ്കല്പം മറ്റു ബഹുദൈവ വിശ്വാസങ്ങളെ പോലെ ഈജ്പ്ത്യന്‍ മിത്തുകളിലും കാണാം. ചിത്രത്തില്‍ ഭൂമിയില്‍ നിന്നും ദേവന്‍ സൂര്യനെ ആകാശത്തിലേക്കുയര്‍ത്തുന്നതാണു കാണിക്കുന്നത്- ഈജിപ്തിലെ കൈറോ മ്യൂസിയത്തില്‍ നിന്നും.
ഒരു പാപ്പിറസ് ചിത്രം

______________________________________________________________







സൂര്യദേവന്‍ റെ-ഹൊറക്തി തന്റെ ഒരു ഭക്തയെ അനുഗ്രഹിക്കുന്നു. ഇരുപത്തിരണ്ടാം രാജ വംശകാലത്തെ ഒരു ചുമര്‍ ചിത്രം - പാരീസിലെ മ്യൂസിയത്തില്‍ നിന്നും




________________________________________________________________________________

ഹോറസ്



-ഏറ്റവും പഴക്കം ചെന്ന ദേവതകളിലൊന്നാണ്. ആകാശത്തിന്റെ ദൈവം എന്ന പേരില്‍ നിന്നാണ് ഹോറസ് ഉണ്ടാകുന്നത്- ഒരു ഫാല്‍ക്കന്റെ രൂപത്തിലാണു ഹോറസ്, ഹറ് എന്ന ഈഗിപ്ത്യന്‍ വാക്കിന്നര്‍ത്ഥം ഉന്നതി എന്നാണു- ഇതില്‍ നിന്നാനു ഹോറസിന്റെ ഉത്ഭവം. ഒരു പക്ഷെ അന്നത്തെ കാലത്ത് ഏറ്റവും മുകളില്‍ പറക്കാന്‍ കഴിയുന്നത് ഫാല്‍ക്കനാകുമല്ലോ?
വലത് കണ്ണില്‍ സൂര്യനെയും ഇടത് കണ്ണില്‍ ചന്ദ്രനെയും ഉള്‍കൊള്ളുന്നു. നെഞ്ചിലും ചിറകിലും നക്ഷത്രങ്ങളെ അടയാളപ്പെടുത്തിയിട്ടുണ്ട്. രാജാധികാരത്തിന്റെ ദേവനായാണു ഹോറസ് കാണുന്നത്. ഹോറസ് ഈജിപ്ത്യന്‍ ആദ്യരാജവംശത്തില്‍ ഐസിസിന്റെ മകനായും കൂടാതെ രാജനാമങ്ങളില്‍ ഹോറസ് നാമവും ഉള്‍കൊള്ളുന്നതായതിനാല്‍ നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.

ആകാശദൈവം എന്നത് പോലെ സൂര്യദേവനായും ഹോറസ് ആരാധിക്കപ്പെട്ടിട്ടുണ്ട്. പിരമിഡ് ലിഖിതങ്ങലില്‍ കിഴക്കിന്റെ ദൈവമായി എഴുതപ്പെട്ടതായി കാണാം.ഓസ്രിസ്- ഐസിസ് ദൈവ ദമ്പതികളുടെ പുത്രനായും ഗണിക്കപ്പെട്ടിട്ടുണ്ട്

ഗെബ്



ഇന്ത്യന്‍ മിതോളജിയില്‍ ഭൂമി ദേവിയാണെങ്കില്‍ ഈജിപ്തിലത് ദേവനാണു- ഗെബ്- എന്നാണു പേര്‍-പിരമിഡ് ലിഖിതങ്ങലിലെ സാധാരണയായി കാണാറുള്ള പേരാണിത്. ഭൂമിയുടെ ദേവനെന്ന നിലയില്‍ കാര്‍ഷികം, ശുദ്ധജലം എന്നിവയുമായെല്ലാം ബന്ധപ്പെടുത്തി ആരാധിച്ചു പോരുന്നു. ഈജിപ്ത് കഥാസാഗരത്തില്‍ അറ്റെമിന്റെ മകനും ഒസ്രിസിന്റെ പിതാവുമാണു. ഗെബിനു ഈജിപ്ത് രാജവാഴ്ചയുമായി ബന്ധമുണ്ട്. ഈജ്പ്ത്യന്‍ രാജാക്കന്മാര്‍ ഗെബിന്റെ അവകാശികള്‍ എന്ന സ്ഥാനപേരും വഹിച്ചിരുന്നു. ഗബ് ദേവന്‍(താഴെ) തന്റെ ഇണ നട്ടുമായി -ഇടയിലുള്‍ലത് ഷു, വായു ദേവന്‍-ഇരുപത്തിഒന്നാം രാജകുടുമ്പ കാലത്തെ ചിത്രം- പാരിസിലെ മ്യൂസിയത്തില്‍ നിന്നും.

ഷു



ഷു എന്ന വാക്കിന്നര്‍ത്ഥം ശൂന്യത എന്നാണു. അഥവാ ഉയര്‍ന്നു വരുന്നവന്‍ എന്നു. വായുവിന്റെയും സൂര്യപ്രകാശത്തിന്റെയും ദൈവമായിരുന്നു ഷു. അട്ടം എന്ന പ്രധാന ദൈവത്തിനെ മറ്റൊരു രൂപമായും (ത്രിത്വം പോലെ) ഇതിനെ ഗണിക്കുന്നു. കാലാവസ്ഥയുടെ ദേവതയായ ടെഫ്നറ്റിന്റെ പുരുഷനായി കണക്കാക്കുന്ന പുരാതന രാജവശം മുതല്‍ പ്രത്യക്ഷപ്പെടുന്നു. മറ്റൊരഭിപ്രായമനുസരിച്ച് ഷു അട്ടമിന്റ്റെ മകനാണു. തൂവല്‍ കിരീടധാരിയായാണ് ചില ബിമ്പങ്ങളില്‍ കാണുന്നത്.





ഷു ദേവന്‍ തന്റെ മകള്‍ നട്ട്- ആകാശ ദേവതയും- താഴെ ഭൂമിദേവന്‍ ഗെബുമായും




_________________________________________________________ ഷെഡ്
പുതിയ രാജകാലഘട്ടം മുതലാണു ഷെഡ് എന്ന ദേവനെ കാണുന്നത്. സം‌രക്ഷകന്‍ എന്നാണു വാക്കര്‍ത്ഥം. കാട്ടുജന്തുക്കളുടെയും മരുഭൂമിയുടെയും നദികളുടെയും അധിപനാണ് ഷെഡ്. ഹോറസുമായി ബന്ധപ്പെട്ടു ചിലപ്പോള്‍ ഹോറസിന്റെ രൂപത്തിലും കാണാം. സ്വന്തമായ അമ്പലങ്ങളൊന്നുമില്ലെങ്കിലും ഷെഡ് വളരെ ജനകീയദൈവമഅയിരുന്നു. ഹോറസ് പുത്രന്‍ എന്നും ഷെഡ് വിളിക്കപ്പെട്ടിട്ടുണ്ട്. പതിനെട്ട്-പത്തൊമ്പത് രാജകുടുമ്പ കാലത്തെ ഒരു പ്രതിമ- ഷെഡ് സര്‍പ്പം മുതല, മൃഗങ്ങല്‍ എന്നിവയുമായി ചിത്രീകരിച്ചിരിക്കുന്നു. റോമന്‍ മ്യൂസിയം
________________________________________________________________________________



അഷ്ട-ഹെ ദേവതകള്‍, ഷു-വിനോടൊപ്പം സ്വര്‍ഗ്ഗത്തിലെ വിശുദ്ധപശുവിനെ സഹായിക്കുന്നു. ഇതിലെ രണ്ടു ദേവതകള്‍ പശുവിന്റെ കാലുകള്‍ അഥവാ സ്വര്‍ഗ്ഗത്തിലെ തൂണുകളെ പരിചരിക്കുകയാണു. പതിനെട്ടാം രാജവശകാലത്തെ ചിത്രം- കൈറോ മ്യൂസിയത്തില്‍ നിന്നും-








----------------------------------------------------------------ചിത്രങ്ങള്‍ അവസാനിച്ചിട്ടില്ല

8 comments:

  1. ഇന്ത്യയിലെ ദൈവങ്ങളെക്കുറിച്ച് ഒരു പഠനം നടത്താമൊ? അങ്ങനെയുള്ള മലയാളപുസ്തകം ഉണ്ടെൻകിൽ കിട്ടുന്ന വിലാസം തരാമൊ

    ReplyDelete
  2. കാട്ടിപ്പരുത്തീ,കഴിഞ്ഞ ദിവസം കുറ്റിപ്പുറത്ത് കാട്ടിപ്പരുത്തി എന്ന് ബോര്‍ഡെഴുതിയ ഒരു ബസ് കണ്ടു, താങ്കളെ ഓര്‍ത്തു. ഇന്ന് ഇത് വായിക്കാനും പറ്റി. പെരുത്ത് സന്തോഷം. അല്ലെങ്കില്‍ തന്നെ ഞാനിപ്പൊ ഈജിപ്ഷ്യന്‍ കഥകളുടേയും ഗ്രീക്ക് മിത്തുകളുടേയും പിന്നാലെയാ. നന്നായി ഈ അറിവ്

    ReplyDelete
  3. വ്യത്യസ്തമായ അറിവുകള്‍ തന്നതിന് നന്ദി.

    ReplyDelete
  4. ഉണ്ണി - ഈ ദൈവങ്ങളെ കൊണ്ട് തന്നെ സമയം ഇല്ലാതായിരിക്കുന്നു, മാത്രമല്ല, ഇന്നുമാരാധിക്കപ്പെടുന്ന ഇന്ത്യയിലെ ദൈവങ്ങൾ ഇപ്പോഴും വായനക്ക് ധാരാളമായുണ്ടല്ലോ-

    Nileenam- അപ്പോ കുറ്റിപ്പുറത്തുള്ള ആളാണോ- അങ്ങിനെയെങ്കിലും എന്നെ ഓർത്തതിൽ സന്തോഷം. ഗ്രീക്ക് പഠനങ്ങൾ പോലെ മലയാളത്തിൽ ഈജിപ്ത്യൻ മിത്തുകളെ കുറിച്ചുള്ള പഠനമുണ്ടായിട്ടില്ല.

    ഒഴാക്കന്‍.
    ശ്രദ്ധേയന്‍ | shradheyan
    Muhammed Shan

    :)

    ReplyDelete
  5. പുതിയ ഈ അറിവുകള്‍ക്ക് നന്ദി

    ReplyDelete

വിഷയത്തിലൊതുങ്ങിയ കമെന്റുകള്‍ മാത്രം ദയവു ചെയ്ത് നടത്തുക.